അച്ഛനൊപ്പം നടക്കുന്നതിനിടെ വെള്ളത്തിലേക്ക് തെന്നി വീണു.. ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു.. സംഭവം…

പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു.അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി അച്ഛൻകോവിൽ ആറ്റിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നയാളും നീന്തി കയറി.ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്.

പെൺകുട്ടിക്കായി ഫയർഫോഴ്സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ.

Related Articles

Back to top button