കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്ക്…റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 മരണം..

15 Dead In Maha Kumbh Rush At Delhi Railway Station

ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 മരണം. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം.  അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. . സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം അപകടത്തിൽ റെയിൽവേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു. 

റെയിൽവേ പ്ലാറ്റ്‌ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിൻ്റെ ഈ മണിക്കൂറിൽ, എൻ്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം വരാൻ പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്കും  കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തരനടപടിക്ക് നിർദേശം നൽകി. 

Related Articles

Back to top button