വയറിളക്കത്തെ തുടര്‍ന്ന് ചികിത്സ തേടി.. വീട്ടിലെത്തിയതോടെ വീണ്ടും വയ്യാതായി.. 12കാരന് ദാരുണാന്ത്യം…

വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരൻ മരിച്ചു.വലിയതോവാള കല്ലടയില്‍ വിനോദിന്റെ മകന്‍ റൂബന്‍ ആണ് മരിച്ചത്.വയറിളക്കത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഇരട്ടയാറിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ മുതൽ അവശത കൂടിയതോടെ വീണ്ടും വൈകുന്നേരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വണ്ടന്‍മേട് പൊലീസ് കേസ് എടുത്തു.

Related Articles

Back to top button