പ്ലാസ്റ്റിക് ഊഞ്ഞാലിൽ കഴുത്തു കുരുങ്ങി…. 12 വയസ്സുകാരന് ദാരുണാന്ത്യം…..

മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ 12കാരനായ അശ്വിൻ ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കൽ കോളജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

Related Articles

Back to top button