10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം. കുട്ടിയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.