സുഹൃത്തിനൊപ്പം താമസിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി…
കോഴിക്കോട് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക്കമഗ്ലൂർ സ്വദേശി ഐഷ സുനിതയെയാണ് മാമ്പറ്റയില വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് യുവതി താമസിച്ചിരുന്നത്.
സത്താർ ഇന്നു രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഉടൻ തന്നെ സത്താർ പോലീസിൽ വിവരം അറിയിച്ചു .പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു .