സവാള പച്ചയ്ക്ക് കഴിക്കുന്നവരാണോ…
മിക്ക കറികളിലും ചേർക്കുന്ന ഒന്നാണ് സവാള. എന്നാൽ ചിലർ ഇത് പച്ചയ്ക്ക് കഴിക്കാറുണ്ട്. പ്രത്യേകിച്ചും നോൺ വെജ് ഭക്ഷണങ്ങൾക്ക് ഒപ്പം സവാള ചെറുതായി അരിഞ്ഞു പച്ചയോടെ കഴിക്കുന്നത് സാധാരണമാണ്. ഇങ്ങനെ സാവാള കഴിക്കുന്നത് നല്ലതാണോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതില്‍ മുതല്‍ ദഹനം മെച്ചപ്പെടുത്താൻ വരെ സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണെന്നാണ് അഭിപ്രായം. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ നല്ലതാണ്. സവാളയിലെ തന്മാത്രകള്‍ പാൻക്രിയാസ്, കരള്‍, ചെറുകുടല്‍, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല്‍ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കും. പ്ലേറ്റ്‌ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും.
സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, പുരുഷ ബീജത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ബീജത്തിന്റെ എണ്ണവും ഗുണമേന്മയും വര്‍ദ്ധിപ്പിക്കാനും സവാള ജ്യൂസ് അടിച്ചു കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങളില്‍ സൂചിപ്പിക്കുന്നു.