സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു…
ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു.39 വയസ്സുകാരനായ പ്രകാശ് കപ്‌ഡെയാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയത്ത് വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു.
ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ പൊലീസിന്റെ പ്രാഥമിക നിഗമനം. വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ സംഭവത്തില്‍ എസ്ആര്‍പിഎഫ് അന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.