ഷുഗര്‍ കുറയ്ക്കാൻ…

പ്രമേഹം കാരണം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേക്കു നയിക്കും. പ്രധാനമായും ഡയറ്റിലൂടെയും മധുരം പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കാനാവും. പ്രമേഹം നിയന്ത്രിക്കാൻ നമുക്കാശ്രയിക്കാവുന്ന ഒന്നാണ് ചുക്ക് അഥവ ഇഞ്ചി ഉണക്കിയത്. ആയുര്‍വേദ മരുന്നുകളിലെല്ലാം ചുക്ക് ചേരുവയായി വരാറുണ്ട്.ചുക്ക് പൊടിച്ചുവച്ച്‌ അത് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിയോ, ചായയില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ ചുക്ക് സഹായിക്കുമെന്ന് ‘ജേണല്‍ ഓഫ് എത്നിക് ഫുഡ്സ്’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന പഠനത്തിൽ പറയുന്നു. ‘ന്യൂട്രിയന്‍റ്സ്’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുന്നതിന് ഇ‍ഞ്ചി ഗുണകരമാണ്. അതായത്, ഇഞ്ചിയിലെ ‘ജിഞ്ചറോള്‍’ എന്ന ഘടകം പേശികളിലേക്ക് ഗ്ലൂക്കോസ് ആകിരണം ചെയ്യപ്പെടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുന്നതും കാര്‍ബോഹൈഡ്രേറ്റ് കയറി രക്തത്തില്‍ ഗ്ലൂക്കോസ് നില അധികരിക്കുന്നതിന് കാരണമാകുന്ന എൻസൈമുകളെ ഇഞ്ചി തടയുന്നതും ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കും.

Related Articles

Back to top button