വർഷങ്ങൾക്ക് ശേഷം നടേശൻ മാന്നാറിലെത്തി… അൻഷാദിനെ തിരക്കി….

മാന്നാർ: ആരും തിരിഞ്ഞുനോക്കാതിരുന്ന ആ 5 മണിക്കൂർ. നടേശന് ഒരിക്കലും മറക്കാൻ കഴിയില്ല, ആ നിമിഷങ്ങൾ. അതുപോലെതന്നെയാണ് മരണം കണ്മുന്നിലെത്തി നിൽക്കുമ്പോൾ രക്ഷകനായി എത്തിയ ആളിന്റെ മുഖവും,  മറക്കാനാവില്ല. വർഷങ്ങൾക്ക് ശേഷം നടേശൻ മാന്നാറിലെത്തി, അൻഷാദിനെ തിരക്കി.

റാന്നി ഇടമൺ സ്വദേശി നടേശൻ പരുമലയിൻ എത്തിയത് മാന്നാർ എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറിയും മാന്നാറിലെ മാധ്യമപ്രവർത്തകനുമായ അൻഷാദ് മാന്നാറിനെ കാണാനാണ്. മാന്നാർ പരുമലക്കടവിന് വടക്കുവശത്ത് വെച്ച് പുലർച്ചെ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ്  മണിക്കൂറോളം റോഡിൽ ചലനമറ്റ് ചോരയിൽ മുങ്ങിക്കിടന്ന നടേശനെ ആശുപത്രിയിലെത്തിച്ചത് അൻഷാദായിരുന്നു.   2022 മെയ് ഒൻപതിന് പുലർച്ചെ  കാൽനായാത്രക്കാരനായ നടേശനെ ലോറി ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടം നടന്ന് അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ചോര വാർന്ന് കിടന്ന നടേശനെ ആരും ആശുപത്രിയിൽ എത്തിച്ചില്ല.  വിവരം അറിഞ്ഞ അൻഷാദ്  സുഹൃത്ത് ജയേഷിന്റെ ആംബുലൻസുമായി സ്ഥലത്തെത്തുകയും പൊലീസിനെ വിവരം അറിയിച്ച ശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിക്കാൻ കഴിഞ്ഞതാണ് നടേശന് ജീവിതം തിരിച്ച് കിട്ടിയത്. അന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ആയിരുന്ന ജി.ജയദേവ് അൻഷാദിന് അനുമോദന പത്രം നൽകി ആദരിച്ചിരുന്നു.

Related Articles

Back to top button