വോളാങ്കണ്ണി യാത്രയ്ക്കിടെ വിഷബാധയേറ്റ് ചികില്‍സയിലായിരുന്ന 15 കാരന് മരിച്ചു….
പാറശ്ശാല: ശരീരത്തില്‍ വിഷാംശം കലര്‍ന്ന് ചികില്‍സയിലായിരുന്ന 15 കാരന് മരിച്ചു. മഞ്ചവിളാകം കല്ലംപൊറ്റ രാജ്നിവാസില്‍ അനില്‍ രാജിന്റെ മകന് അലന് (15) ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പ് കുടുംബസമേതം വോളാങ്കണ്ണിക്ക് ടൂര്‍ പോയിരുന്നു. തിരികെ വന്ന ശേഷം ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ട അലനെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ ഏത് രീതിയില്‍ സംഭവിച്ചതെന്ന്’ വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുകയുള്ളൂവെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.ധനുവച്ചപുരം എന്‍ കെ എം എച്ച് എസ് എസില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയ അലന് വിജയിച്ചിരുന്നു. മാതാവ്: പ്രിജി