വീട് പൊളിക്കുന്നതിനിടെ 86 സ്വര്‍ണനാണയങ്ങൾ…പിന്നീട്….
പഴയ വീട് പൊളിക്കുന്നതിനിടെ സ്വർണ്ണനായങ്ങൾ കിട്ടി. കണ്ടെത്തിയ സ്വർണ നാണയങ്ങൾ തൊഴിലാളികൾ മോഷ്ടിച്ചു. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വർണ്ണനാണയങ്ങളാണ് മോഷ്ടിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പഴയ വീടിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾ നാണയങ്ങൾ കണ്ടെത്തിയത്.
ഇത് പൊലീസിനെ അറിയിക്കാതെ എട്ട് തൊഴിലാളികളും ചേർന്ന് നാണയങ്ങൾ വീതിച്ചെടുത്തു. എന്നാൽ പിന്നീട് സംഭവത്തിൽ എട്ട് പേരെയും പൊലീസ് പിടികൂടി. പ്രതികളെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര പാട്ടിദാർ പറഞ്ഞു. പുരാവസ്തു പ്രാധാന്യമുള്ള നാണയങ്ങളാണ് ഇവർ ആരെയും അറിയിക്കാതെ കൈക്കലാക്കിയത്. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം.
പുരാവസ്തു പ്രാധാന്യമുള്ള നാണയങ്ങൾ കിട്ടിയെന്നും പരസ്പരം വിതരണം ചെയ്തുവെന്നും അറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഒരു കിലോഗ്രാം ഭാരമുള്ള 86 നാണയങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാണയങ്ങളുടെ വില ഏകദേശം 60 ലക്ഷം രൂപയാണെങ്കിലും അവയുടെ പുരാവസ്തു പ്രാധാന്യമനുസരിച്ച് ഇത് ഒരു കോടി രൂപ വരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.