വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു..തൊഴിലാളിക്ക് ദാരുണാന്ത്യം..രണ്ട് പേർക്ക് ​ഗുരുതര പരിക്ക്….

കോട്ടയം ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു.ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത് .കാക്കാംതോട് പുതുപ്പറമ്പിൽ പി സി ജയിംസിൻ്റെ വീട് പൊളിച്ചു നീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

അപകടം അറിഞ്ഞെത്തിയ ചങ്ങനാശേരി പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദർ സംഭവസ്‌ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button