വായ്പുണ്ണ് ഒറ്റ ദിവസം കൊണ്ട് മാറും
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. വായ്പുണ്ണ് എന്നത് നിങ്ങളുടെ വായയ്ക്കകത്തോ മോണയുടെ അടിയിലോ പ്രത്യക്ഷപ്പെടുന്ന വേദന ഉളവാക്കുന്ന വ്രണങ്ങളാണ്. ചില അവസരങ്ങളിൽ ഇവ കവിൾ, ചുണ്ടുകൾ, നാവുകൾ എന്നിവയിലും കാണാവുന്നതാണ്. ഇവ സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ളവയാണ്. വായ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്. വായ്പ്പുണ്ണ് മാറാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര ടീ സ്പൂണ്‍ ഉപ്പ് കലര്‍ത്തിയ ശേഷം 30 സെക്കന്‍ഡ് വായില്‍ നിറച്ചുവയ്ക്കുക. അതിനു ശേഷം തുപ്പിക്കളയുക. ഇത് രാവിലെയും ഉച്ചക്കും വൈകിട്ടും ചെയ്യുക. വായ്പുണ്ണ് ഉള്ള സമയത്ത് എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടിയാല്‍ നല്ലതാണ്. പക്ഷെ കുറച്ചു കഴിഞ്ഞ് വായ കഴുകി വൃത്തിയാക്കണം. ചെറു ചൂടുവെള്ളത്തില്‍ അര ടീ സ്പൂണ്‍ ഉപ്പും ഒരു ടീ സ്പൂണ്‍ തേനും കൂടി ചേര്‍ത്ത് വായ്ക്കകത്ത് വച്ചാല്‍ പെട്ടെന്ന് വേദന മാറും. വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടിയാല്‍ നല്ലതാണ്. ഐസ് വേദന കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നതും ഗുണം ചെയ്യും. ബി കോംപ്ലക്സ് ഗുളികകള്‍ ഏഴു ദിവസം കഴിക്കേണ്ടതാണ്.
ഒരു സെന്‍റിമീറ്ററിനു മുകളില്‍ വലിപ്പമുള്ള വായ് പുണ്ണാണെങ്കില്‍ ശ്രദ്ധിക്കണം.രണ്ടാഴ്ച കഴിഞ്ഞിട്ടും വായ്പുണ്ണ് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കണം. ശക്തമായ വേദനയുണ്ടെങ്കിലും ചികിത്സ തേടണം. എല്ലാ ആഴ്ചയും തുടര്‍ച്ചയായി വരികയാണെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്. വായ്പുണ്ണിനോടൊപ്പം ക്ഷീണം അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം.