രാത്രി ചപ്പാത്തി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
പ്രമേഹ രോഗമുള്ളവരിൽ കൂടുതൽ പേരും രാത്രി ചപ്പാത്തി ശീലമാക്കിയിരിക്കുകയാണ്. രാത്രി ചോറിന് പകരം ചപ്പാത്തി കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ആരോഗ്യവിദഗ്ധർ ഈ ശീലം അത്ര നല്ലതാണെന്നു പറയുന്നില്ല. രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൊണ്ടു ചില പ്രശ്നങ്ങൾ ഉണ്ട്.മിക്ക വീടുകളിലും ഗോതമ്പ് ചപ്പാത്തിക്കാണ് പ്രഥമ പരിഗണന. ഒരു സാധാരണ ചപ്പാത്തിയില്‍ 120 കലോറി അടങ്ങിയിട്ടുണ്ട്. ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിൻ്റെയും ഗ്ലൂറ്റൻ്റെയും അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യുന്നു. കൂടാതെ, അമിതമായി ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നത്തിന് കാരണമാകും. ചപ്പാത്തി ശരീരത്തിന് ഊർജം നല്‍കും എന്നതിനാല്‍ പൂർണമായി ഉപേക്ഷിക്കുന്നതിനു പകരം കുറയ്ക്കുന്നതാണ് നല്ലത്.ചപ്പാത്തിയില്‍ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്. രാത്രി ചപ്പാത്തി കഴിച്ചാല്‍ അത് ദഹിക്കാൻ കൂടുതല്‍ സമയമെടുക്കും. കൂടാതെ, രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതുകൊണ്ട് തന്നെ രാത്രിയില്‍ ചപ്പാത്തി കഴിക്കാൻ പാടില്ല. ചപ്പാത്തി കഴിക്കുന്നത് ഉച്ചയ്ക്കാണെങ്കില്‍ ശരീരത്തിന് ഗുണം ചെയ്യുമെന്നും ചിലർ പറയുന്നു.