യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഇന്ന് റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും…..

കോഴിക്കോട് കുറ്റികാട്ടൂരിൽ മഴ നനയാതിരിക്കാൻ കയറിയ കടയിലെ ഇരുമ്പു തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറും. ഇന്നലെ പുലർച്ചെയാണ് കുറ്റിക്കാട്ടൂർ സ്വദേശി റിജാസാണ് കുറ്റിക്കാട്ടൂർ എഡബ്ല്യൂഎച്ച് കോളേജിന് സമീപത്തെ കടയിൽ വെച്ച് ഷോക്കേറ്റ് മരിച്ചത്.ഇന്നലെ KSEB സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കടയിൽ ഷോക്കേൽക്കുന്ന പ്രശ്നമുണ്ടെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് കടയുടമ ആരോപിച്ചു. സംഭവത്തിന് പിന്നലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റിക്കാട്ടൂർ പുതിയൊട്ടിൽ അലി മുസ്‌ലിയാർ നദീറ ദമ്പതികളുടെ മകനായ റിജാസ് പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം ഏവിയേഷൻ കോഴ്സിന് പോകാനിരിക്കെയായിരുന്നു അപകടം.

Related Articles

Back to top button