മഴ നനയാതിരിക്കാൻ കടയിൽ കയറി..19 വയസുകാരൻ ഷോക്കേറ്റ് മരിച്ചു…
കോഴിക്കോട് 19 വയസുകാരൻ ഷോക്കേറ്റ് മരിച്ചു.കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി ഇജാസ് ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ കുറ്റിക്കാട്ടൂരിൽവച്ചാണ് ഇജാസിന് ഷോക്കേറ്റത്.പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്നാണ് ഇജാസിന് ഷോക്കേറ്റത്.മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്.