മരച്ചില്ല വെട്ടവെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീണ് ഷോക്കേറ്റു..യുവാവ് മരിച്ചു…
പാലക്കാട് കഞ്ചിക്കോട് ചുള്ളിമട പേട്ടക്കാട് മരച്ചില്ല വെട്ടുന്നതിനിടെ ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.ചുള്ളിമട സ്വദേശി വിജയ് (42) ആണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരച്ചില്ലകൾ വെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേറ്റ് വൈകാതെ തന്നെ മരണം സംഭവിച്ചു. മൃതദേഹം മരത്തില്‍ തന്നെയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സെത്തിയാണ് മൃതദേഹം താഴേക്ക് ഇറക്കിയത്.തുടര്‍ച്ചയായ മഴയായതിനാലാണ് കാല്‍ വഴുതി അപകടം സംഭവിച്ചതെന്ന് കരുതുന്നു.