മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് ആശുപത്രിയിൽ മരിച്ചു….

മലയിൻകീഴ്: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അച്ഛൻ ആശുപത്രിയിൽ മരിച്ചു. പൊറ്റയിൽ പാറപൊറ്റയിൽ രാജേന്ദ്രൻ (60) ആണ് മരിച്ചത്.രാജേന്ദ്രൻ്റെ മൂത്ത മകൻ രാജേഷ് തടി കഷ്ണം കൊണ്ട് ഇക്കഴിഞ്ഞ നാലാം തീയതി ഇദ്ദേഹത്തെ മർദ്ദിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .മദ്യപാനത്തിനിടെ ഉള്ള തർക്കമാണ് മർദനത്തിലും ഇപ്പൊൾ രാജേന്ദ്രൻ്റെ മരണത്തിലും കലാശിച്ചത്.രാജേഷിനെ മലയിൻകീഴ് പോലിസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button