ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ മരണം..ദുരൂഹത ആരോപിച്ച് കുടുംബം..റീപോസ്റ്റ്മോർട്ടം….

ഭാര്യയുമായി അകന്ന് കഴിയുന്നതിനിടെ ആനന്ദപ്പള്ളി സ്വദേശിയായ 28 കാരൻ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം.ബംഗളൂരുവിലെ താമസസ്ഥലത്താണ് അരുൺ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്‍റെ പരാതിയിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്തു.വിവാഹിതനാണെങ്കിലും ചില പ്രശ്നങ്ങൾ കാരണം കുറച്ചു ദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു അരുൺ താമസിച്ചിരുന്നത് .

ബെംഗളുരൂ സ്വദേശിനിയാണ് അരുണിന്‍റെ ഭാര്യ. മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടെന്നും ദുരൂഹത നീങ്ങാൻ റീപോസ്റ്റ്മോർട്ടം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ചില ഭീഷണി കോളുകൾ വന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നുണ്ട്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ അരുൺ ബാബുവിന്റെ മൃതദേഹം വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.അതേസമയം, മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊടുമൺ പൊലീസ് കേസെടുത്തിട്ടുണ്ട്. റീപോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ കേസിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button