ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നല്ലതാണോ?
പഞ്ചസാര എന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. പാനിയങ്ങളിലും ലഘുഭക്ഷണങ്ങളിലും പലഹാരങ്ങളിലുമെല്ലാം പഞ്ചസാര ഒരു അഭിവാജ്യ ഘടമായി കഴിഞ്ഞിരിക്കുന്നു. പഞ്ചസാര കഴിക്കാതെ ഒരു നേരമെങ്കിലും ഇരിക്കുന്നതിനെപ്പറ്റി പലര്‍ക്കും ആലോചിക്കാന്‍ കൂടി സാധിക്കില്ല. അമിതവണ്ണം, പ്രമേഹം , ഹൃദ്രോഗം, കൂടാതെ വിട്ടുമാറാത്ത പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകുന്നു. എന്നാൽ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നല്ലതാണോ? ഒരു മാസത്തേക്ക് നിങ്ങള്‍ പഞ്ചസാര പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ്: പഞ്ചസാര കുറയ്ക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും നിങ്ങളുടെ ഊര്‍ജ്ജ നിലയെയും മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.ഭാരക്കുറവ്: കലോറി വര്‍ദ്ധിക്കാന്‍ പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നു. അതിനാല്‍, പഞ്ചസാര ഒഴിവാക്കുന്നിതിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം.ആസക്തി കുറയുന്നു: ഒരു മാസത്തേക്കോ, അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേയ്ക്കോ പഞ്ചസാര കഴിക്കുന്നത് നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സാധിക്കും.മെച്ചപ്പെട്ട ഊര്‍ജ്ജം: ഊര്‍ജത്തിനായി പഞ്ചസാരയെ കുറച്ചുമാത്രം ആശ്രയിക്കുന്നത് ദിവസം മുഴുവന്‍ കൂടുതല്‍ സുസ്ഥിരമായ ഊര്‍ജ്ജ നിലയിലേക്ക് നയിക്കും.മെച്ചപ്പെട്ട ദന്താരോഗ്യം: പല്ല് നശിക്കാനുള്ള പ്രധാന കാരണം പഞ്ചസാരയാണ്. അതിനാല്‍ ഇത് ഒഴിവാക്കുന്നത് വായുടെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.