ബാഡ്മിന്റന്‍ മത്സരത്തിനിടെ ഹൃദയാഘാതം..17 കാരൻ കോര്‍ട്ടില്‍ പിടഞ്ഞുവീണ് മരിച്ചു…
ബാഡ്മിന്റന്‍ മത്സരത്തിനിടെ 17 കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് 17കാരനായ ചൈനീസ് താരം ഴാങ് ഷിജി കോര്‍ട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതികരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നന്നായി കളിച്ചുകൊണ്ടിരുന്ന താരം പെട്ടെന്ന് വീഴുകയും പിടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ വര്‍ഷമാണ് ഴാങ് ഷിജി ചൈനയുടെ ജൂനിയര്‍ ടീമില്‍ അംഗമായത്.