പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് യുവതി മരിച്ചു..ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം….
പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അമ്പലപ്പുഴ സ്വദേശി ഷിബിന ആണ് മരിച്ചത്.. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. പ്രസവത്തിന് പിന്നാലെ ഷിബിനയ്ക്ക് അണുബാധയുണ്ടാവുകയായിരുന്നു . ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു .തുടർന്ന് ഒരു മാസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല.
മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി .ഇവർ ആശുപത്രിയിൽ പ്രതിഷേധിക്കുകയും ചെയ്തു .എന്നാൽ പൊലീസെത്തി ഇവരുടെ പ്രതിഷേധം തടഞ്ഞു .ഇത് സംഘർഷത്തിന് കാരണമായി .