നൂഡിൽസ് കഴിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം..ആറുപേർ ചികിത്സയിൽ….
ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു .ആറ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ . ഭക്ഷ്യവിഷബാധ മൂലമാണ് മരണം .ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.ഡെറാഡൂൺ സ്വദേശിയായ രാഹുൽ കുമാർ ആണ് മരിച്ചത്. പിലിഭിത്തിലുള്ള ബന്ധുക്കളെ കാണാൻ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് രാഹുൽ എത്തിയത് .തുടർന്ന് ഉച്ചഭക്ഷണമായി നൂഡിൽസ് കഴിച്ചിരുന്നു.ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായത് .
അരിയാഹാരത്തിനൊപ്പമാണ് ഇവർ നൂഡിൽസ് കഴിച്ചത്. നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല.