നിക്കറിൽ മൂത്രമൊഴിച്ചു… അങ്കണവാടി ജീവനക്കാരി മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗത്ത്….

നിക്കറിൽ മൂത്രമൊഴിച്ചതില്‍ പ്രകോപിതയായ അങ്കണവാടി ജീവനക്കാരി മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗത്ത് പൊള്ളലേല്‍പ്പിച്ചു. തീപ്പെട്ടി ഉപയോഗിച്ചാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ജീവനക്കാരി പൊള്ളലേല്‍പ്പിച്ചത്. 28 കാരിയായ അങ്കണവാടിയിലെ ജീവനക്കാരി രശ്മിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.മുത്തശ്ശി കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും വലതു തുടയിലും പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പവിത്ര സംഭവത്തില്‍ ഇടപെടുകയും കുട്ടിയെ കൗണ്‍സിലിംഗ് ചെയ്യുന്നതിനായി ഒരു ചൈല്‍ഡ് കൗണ്‍സിലറെ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരികയാണ്.കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗോഡെകെരെ ഗ്രാമത്തിലെ ഒരു അങ്കണവാടിയിലാണ് സംഭവം നടന്നത്.ദളിത് ‘കോരാമ’ സമുദായത്തില്‍ നിന്നുള്ള കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.

Related Articles

Back to top button