ദിവസങ്ങളോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം പുഴയിൽ

താമരശ്ശേരിയിൽ യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. മങ്ങാട്ടുപുറായിൽ സജീവന്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത് .കൂടത്തായിയിൽ ഇരുതുള്ളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയതാണെന്നാണു കരുതുന്നു.

മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ് മൃതദേഹം . തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. താമരശ്ശേരി പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.

Related Articles

Back to top button