തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍…

തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി .കാക്കമാട് പ്രദേശത്ത് പുഴയിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത് .മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കാണാതായത്. ഉച്ചയ്ക്ക് രണ്ടരമണിക്ക് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്.അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും.

കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൂട്ടി കൃഷ്ണപ്രിയ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും ഇരുവരും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയത്

Related Articles

Back to top button