തിരുവനന്തപുരം സ്വദേശിനി ഫുജൈറയില്‍ മരിച്ച നിലയിൽ..ഭര്‍ത്താവിനെ ചോദ്യം ചെയുന്നു…
ഫുജൈറയില്‍ തിരുവനന്തപുരം സ്വദേശിനിയെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി.ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു ഷാനിഫയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് ഷാനിഫ. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.