താരന്‍ കളയാന്‍ പൊടിക്കൈകള്‍

ഷാംപൂവും, ക്രീമുമെല്ലാം മാറി മാറി ഉപയോഗിച്ചിട്ടും താരന്‍ മാത്രം പോകുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. താരന്‍ കളയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍.

താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. മുട്ടയുടെ വെള്ളയുടെ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം. ഇവ തലയിൽ പുരട്ടുന്നത് താരൻ അകറ്റുക മാത്രമല്ല, മുടി ബലമുള്ളതാക്കാനും സഹായിക്കും.

ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. താരൻ അകറ്റുക മാത്രമല്ല, മുടി തഴച്ച് വളരാനും ഏറ്റവും നല്ല പ്രതിവിധിയാണ് ഇത്.

Related Articles

Back to top button