ജോലിക്കായി യു.കെ യിലേക്കുപോകാന്‍ വിമാനത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു….
ഹരിപ്പാട് : ജോലിക്കായി യു.കെ യിലേക്കുപോകാന്‍ വിമാനത്തിലെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു . പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത് .ചികിത്സയിലിരിക്കെ പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു മരണം .രാത്രി എട്ടരയ്ക്കുള്ള വിമാനത്തിൽ യു കെയിലേക്ക് പോകാൻ ബന്ധുക്കൾക്കൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു സൂര്യ .എന്നാൽ, ആലപ്പുഴ മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യാനായി സൂര്യ വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചു. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞു. പൂവിന്റെ അലര്‍ജി കാരണമാണോ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോറൻസിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു