ഗ്രാമ്പൂ രാത്രിയില്‍ കഴിച്ചു നോക്കു…

സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ഗ്രാമ്പൂ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. രാത്രിയില്‍ ഗ്രാമ്പൂ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ മറികടക്കാനും തൊണ്ടവേദന അകറ്റാനും സഹായിക്കും.പല്ലു വേദനയ്ക്കും ഉത്തമ പരിഹാരമാണ് ഗ്രാമ്പൂ. രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ വായിലെ ദുര്‍ഗന്ധം അകറ്റാനും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഗ്രാമ്പൂ കഴിക്കുന്നത് ഗുണം ചെയ്യും.കരിക്കിൽ വെള്ളത്തിൽ ഗ്രാമ്പൂ ഒരു രാത്രി ഇട്ടുവച്ചശേഷം രാവിലെ പിഴിഞ്ഞരിച്ചു കുടിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും ഗ്രാമ്പു ചേർത്ത് ആഹാരം കഴിക്കുന്നതില്‍ ദഹനത്തെ സഹായിക്കും.

Related Articles

Back to top button