ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം.. പിന്നീട്…
മാവേലിക്കര: വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയായ വൈക്കം റ്റി.വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ വേറെയും പരാതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്. നവംബര്‍ മാസത്തില്‍ കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങിയിരുന്നു.