ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തിൽ പന്ത് കൊണ്ടു..11കാരന് ദാരുണാന്ത്യം….
ക്രിക്കറ്റ് കളിക്കിടെ പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ട് 11കാരനായ കുട്ടി മരിച്ചു .വേനലവധിക്കിടെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടം നടന്നത് .മഹാരാഷ്ട്രയിലെ പൂനെ ലോഹെഗാവ് മേഖലയിലാണ് സംഭവം. ശംഭു കാളിദാസ് ഖണ്ഡ്‌വെ എന്ന കുട്ടിയാണ് മരിച്ചത് . പന്ത് എറിയുന്നതിനിടെ ബാറ്റ് ചെയ്ത കുട്ടിയുടെ ഷോട്ട് നേരെ ശക്തിയോടെ ശംഭുവിന്റെ ജനനേന്ദ്രിയത്തിൽ വന്ന് കൊള്ളുകയായിരുന്നു. കുട്ടി ഉടൻ തന്നെ നിലത്ത് കുഴഞ്ഞുവീണു.
തുടർന്ന് സുഹൃത്തുക്കൾ കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അബോധാവസ്ഥയിലായ കുട്ടിയെ കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മുതിർന്നയാളുകൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു . ആശുപത്രിയിൽ എത്തിച്ച് അൽപസമയത്തിനകം മരിക്കുകയായിരുന്നു. സംഭവത്തിൽ എയർപോർട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.