കൈകൊട്ടിക്കളിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു….

തൃശ്ശൂരിൽ നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു . തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജിൻറെ ഭാര്യ സതി (67) ആണ് മരിച്ചത് .ഹൃദയാഘാതം മൂലമാണ് മരണം .ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം.ക്ഷേത്രത്തിൽ പരുപാടി അവതരിപ്പിക്കാനായി 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു.

Related Articles

Back to top button