കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി…
കിളിമാനൂർ: കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി.
കിളിമാനൂർ അശ്വതി ടെക്സ്റ്റയിലെ സെയിൽസ്മാനായ മടവൂർ തുമ്പോട് കൃഷ്ണകൃപയിൽ രാകേഷി(31)ന്റെ മൃതദേഹമാണ് മുതലപ്പൊഴി ഭാഗത്തു നിന്നും ഇന്നലെ കോസ്റ്റൽ ഗാർഡ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ജോലിക്കിറങ്ങിയ രാകേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നട ത്തിവരികയായിരുന്നു. അവിവാഹി തനാണ്.