കഫക്കെട്ട് മാറാൻ…

ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള്‍ ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും തല്‍ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍, ചില ഒറ്റമൂലികളിലൂടെ കഫക്കെട്ടിന് ആശ്വാസം കണ്ടെത്താനാകും. കഫക്കെട്ടിനെ ഓര്‍ത്ത് ആരും ഇനി ഭയപ്പെടണ്ട. മൂന്ന് മിനുട്ട് കൊണ്ട് കഫക്കെട്ട് മാറാനുള്ള വിദ്യ നമ്മുടെ വീടുകളില്‍ തന്നെയുണ്ട്. അത് എന്തൊക്കെയാണെന്നല്ലെ?തുളസി, ഇഞ്ചി, ഉള്ളി, ഇവയുടെ നീര് സമം എടുത്ത് തേന്‍ ചേര്‍ത്ത് സേവിക്കുക. കുരുമുളക് പൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത് സേവിക്കുക. അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുക.ഗ്രാമ്പൂ തൈലം ചൂട് വെള്ളത്തില്‍ ആവി പിടിക്കുക. തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുക. തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു നല്ലതാണ്.

Related Articles

Back to top button