ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി..അമിത ലഹരി ഉപയോഗമെന്ന് സംശയം….

കോഴിക്കോട് വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ലഹരി മരുന്ന് കുത്തിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് കണ്ടെത്തി .അതുകൊണ്ട് തന്നെ അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം .ഓട്ടോ ഡ്രൈവറായ ഷാനിഫിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു .തുടർന്ന് ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

Related Articles

Back to top button