ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ ഇലക്ട്രീഷ്യൻ മരിച്ചു…
കിളിമാനൂർ: ഏണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യൻ മരിച്ചു. കൊടുവഴന്നൂർ മൂന്നുമുക്ക് തിരുവാതിരയിൽ വിജയകുമാർ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മണമ്പൂരിലെ ഒരുവീട്ടിൽ വയറിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഏണിയിൽ നിന്നും താഴെ വീണത്. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.