എയർ ഇന്ത്യ സർവീസ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി..ഭാര്യയെ അവസാനമായി കാണാനാവാതെ യുവാവ് മരിച്ചു….
ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ കരമന സ്വദേശി അമൃതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണണമെന്ന് ആഗ്രഹം.ഹൃദ്രോഗത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഭർത്താവ് നമ്പി രാജേഷ്(40) ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.ഭർത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്.
തുടർന്ന് അമൃതയുടെ യാത്ര മുടങ്ങി.പിന്നാലെ ഒൻമ്പതാം തീയതി ടിക്കറ്റ് കിട്ടുമോയെന്നറിയാൻ അമൃത വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സമരം തുടരുകയായിരുന്നു.ഇതോടെ ഭർത്താവിനെ അവസാനമായി കാണാന്‍ സാധിക്കാതെയായി. ഇതിന്‍റെ ദുഃഖത്തിലാണ് അമൃതയും കുടുംബവും.