ആർത്തവനാളുകളിൽ ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കൂ…

പെൺകുട്ടികളിൽ സ്വഭാവികമായി സംഭവിക്കുന്ന ജൈവ പ്രവർത്തനമാണ് ആർത്തവം. പല അബദ്ധങ്ങളും ഈ ദിനത്തിൽ സ്ത്രീകൾ പിന്തുടരാറുണ്ട്. അതിലൊന്നാണ് രണ്ടു നാപ്കിന്നുകൾ ചേർത്തു വയ്‌ക്കുന്നത്. സൗകര്യപ്രദമാണ് എന്ന് തോന്നാമെങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണ് ഇത്. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കൂടുതൽ രക്തം പുറംതള്ളുന്നതിനാൽ അത്ര തന്നെ അപകട സാധ്യതയും കൂടുതലാണ്. നാപ്കിൻ മാറ്റേണ്ട സമയം നീട്ടി കിട്ടുമെങ്കിലും രണ്ടു നപ്കിനുകളിലുമായി ധാരാളം രക്തം കെട്ടിക്കിടക്കും. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണ്.

കഠിനവ്യായാമങ്ങൾ, ഓട്ടം എന്നിവ പരമാവധി ആർത്തവനാളുകളിൽ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരം ഈ സമയത്ത് അമിതമായി അധ്വാനിക്കുന്നത് കൂടുതൽ വേദനയ്‌ക്കും ഉത്കണ്ഠ,മലബന്ധം തുടങ്ങിയവയ്‌ക്കും ക്ഷീണത്തിനും തളർച്ചയ്‌ക്കും കാരണമാകുന്നു. ആർത്തവദിനങ്ങളിൽ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരിക്കലും ഭക്ഷണം സ്‌കിപ്പ് ചെയ്യാൻ പാടില്ല. അത് പോലെ എരിവ് അധികമുള്ള ഭക്ഷണം, ജങ്ക്ഫുഡ് എന്നിവ കുറയ്‌ക്കാം. കാരണം ഈ സമയങ്ങളിൽ ദഹനശക്തിയിൽ കുറവ് അനുഭവപ്പെടുന്ന സമയമാണ്. ഈ സമയങ്ങളിൽ കട്ടിയുള്ള ആഹാരങ്ങൾ കുറയ്‌ക്കുന്നതാവും.

ആർത്തവനാളുകളിൽ തല ഒരുപാട് നേരം ഷവറിനടിയിൽ വച്ച് കഴുകുന്നത്. ആർത്തവസമയത്തെ ആദ്യത്തെ ഒന്ന് രണ്ട് ദിവസം തല കഴുകരുതെന്നാണ് പലരുടേയും അഭിപ്രായം. എന്നാൽ വൃത്തിയും ഉത്സാഹക്കുറവും കാരണം പലരും തല കഴുകുന്നു. ഈ സമയങ്ങളിൽ ഒഴുക്ക് കൂടുതലുള്ള വെള്ളത്തിലും ഷവറിനടിയിലും തല വച്ച് കുളിക്കുന്നത് ഒഴിവാക്കാം. കാരണം വാതദോഷം പ്രബലമായിരിക്കുന്ന സമയമാണ് ആർത്തവം. വാതദോഷ വർദ്ധനവ് നടുവേദനയ്‌ക്ക് കാരണമാകും

Related Articles

Back to top button