ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ രോഗി മരിച്ചു…
വെള്ളറട:ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ രോഗി മരിച്ചു.കോവിലൂര്‍ മേക്കിന്‍കര അടീക്കലം വീട്ടില്‍ മോഹനന്‍ (48) ആണ് നിര്യാതനായത്. മാനസിക സമ്മർദ്ദമുള്ള മധ്യവയസ്‌കനായ മോഹനന്‍ ഏറെനാളായി ആശുപത്രിയിലെ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മോഹനന്‍ മാനസിക അസ്വസ്ഥത അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭാര്യ കല. മക്കള്‍. അഖില്‍, ആദര്‍ശ്. ശവസംസ്‌കാരം.ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍