ആലപ്പുഴ വള്ളികുന്നത്ത് വീട്ടിനുള്ളിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ…

ആലപ്പുഴയിൽ ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു മരിച്ച നിലയിൽ കണ്ടെത്തിയത് .ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല.തുടർന്ന് മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു.ഇയാൾ വീട്ടിലെത്തിയപ്പോളാണ് കിടപ്പ് മുറിയിൽ ചന്ദ്ര കുമാർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് .പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button