അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ..ഈ വർഷത്തെ ആറാമത്തെ മരണം..ആശങ്ക…
അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല.മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു .
അതേസമയം ഈ വർഷം ഇതുവരെ ആറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ മരിച്ചത്.ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മിസോറിയിലെ സെന്‍റ് ലൂയിയില്‍ 34കാരനായ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് കഴിഞ്ഞ മാസം വെടിയേറ്റ് മരിച്ചിരുന്നു.ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ.ഇതിന്റെ പശ്ചാത്തലത്തില്‍ വാഷിങ്‌ടണിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവും വിവിധയിടങ്ങളിലെ കോണ്‍സുലേറ്റുകളും ചേര്‍ന്ന് അമേരിക്കയിലെമ്പാടുമുള്ള വിദ്യാര്‍ഥികളുമായി വിര്‍ച്വല്‍ യോഗം നടത്തി. വിദ്യാര്‍ഥികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. എപ്പോഴും അധികൃതരുമായി ബന്ധപ്പെട്ടിരിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.