അജ്മീറിൽ പള്ളിക്കകത്ത് കയറി പുരോഹിതനെ അടിച്ച് കൊന്ന് മുഖംമൂടിധാരികൾ….

രാജസ്ഥാനിലെ അജ്മീറിൽ പള്ളിക്കുള്ളിൽ കയറി മുസ്‌ലിം‌‌ പുരോഹിതനെ അടിച്ചുകൊന്നു .മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേരാണ് പുരോഹിതനെ അടിച്ച് കൊലപ്പെടുത്തിയത് .ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് മരിച്ചത് . ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളിൽ ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം നടന്നത് .ഈ സമയം പള്ളിയിൽ 6 കുട്ടികളും ഉണ്ടായിരുന്നു .മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ മൗലവിയെ മരിക്കുന്നതുവരെ മർദിച്ചുവെന്നാണ് കുട്ടികളുടെ മൊഴി .

ബഹളം വച്ചാൽ കൊന്നുകളയുമെന്ന് അക്രമികൾ കുട്ടികളെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി മൂന്നു മണിയോടെ കുട്ടികൾ നിലവിളിച്ചുകൊണ്ട് പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സമീപവാസികൾ ഉണർന്നു .മാഹിറിനെ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .മസ്ജിദിന് പിന്നിൽ നിന്നാണ് അക്രമികൾ എത്തിയത്. മൗലവിയെ കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്.സംഭവത്തിൻ്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകാനും പൊലീസ് പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു .

Related Articles

Back to top button