വ്യവസായിയുടെ മരണം ഹണിട്രാപ്പെന്ന്
പോലീസ് സ്ഥിരീകരിച്ചു;സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ചേർത്തല അരൂക്കുറ്റിയിലെ
വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി
ബ്ലാക്ക്മെയിൽ ചെയ്ത് സ്വർണ്ണാ ഭരണങ്ങൾ അപഹരിച്ച മൂന്ന് പേർ
പിടിയിലായി.തൃശൂർ വാടാനപ്പള്ളി
സ്വദേശി സജീർ- 39,എറണാകുളം
രാമേശ്വരം സ്വദേശി സോന എന്ന് വിളിക്കുന്ന റുക്സാന -36,തൃശൂർ ചേർപ്പ് സ്വദേശി അമ്പാജി -44 എന്നിവരാണ്
പൂച്ചാക്കൽ പോലീസിൻ്റെ പിടിയിലായത്.
അരൂക്കുറ്റിയിലെ വ്യവസായി നാസർ
നാല് മാസം മുമ്പ് ജീവനൊടുക്കിയിരുന്നു.
മരണത്തിലെ ദുരൂഹത കണക്കിലെടുത്ത്
നടത്തിയ അന്വേഷണത്തിലാണ്
ഇവർ പിടിയിലായത്.സജീറും, റുക്സാനയും ചേർന്ന് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ നാസറിൽ നിന്ന്
പണം കൈപ്പറ്റിയിട്ടുണ്ട്.പിന്നീടാണ്
ഇരുവരും ചേർന്ന് നാസറിനെ
ഹണിട്രാപ്പിൽപ്പെടുത്താൻ തീരുമാനിച്ചത്.
നാസറിൻ്റെ വീട്ടിലെത്തിയ റുക്സാന ഒറ്റയ്ക്ക് വീടിനുള്ളിലേയ്ക്ക് കയറുകയും,പിന്നാലെയെത്തിയ
സജിർ ഇല്ലാത്ത ആരോപണം ഉന്നയിച്ച് ബഹളം വച്ച് 100 പവൻ സ്വർണ്ണാഭരണങ്ങളും,3 ലക്ഷം രൂപയും
അപഹരിച്ചു.മറ്റൊരു സുഹൃത്തും
ഇവരോടൊപ്പമുണ്ടായിരുന്നു.തൃശൂരിൽ
സ്വർണ്ണത്തിൻ്റെ ഇടപാട് നടത്തുന്ന
അമ്പാജിയ്ക്ക് സ്വർണ്ണം വിൽക്കുകയുമായിരുന്നു.ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും എത്തി 50 ലക്ഷം ആവശ്യപ്പെട്ടിരുന്നു.നാട്ട്കാരെ അറിയിക്കുമെന്നും,കുടുംബത്തിലെ വിവാഹം മുടക്കുമെന്നും ഭീഷണി മുഴക്കി
മടങ്ങി.ഇതിന് ശേഷമാണ് നാസർ
ജീവനൊടുക്കിയത്.മരണ വിവരം
അറിഞ്ഞ് പ്രതികൾ മൊബൈൽ ഫോൺ
സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.ചേർത്തല DYSP
ടി.ബി.വിജയൻ്റെ നേതൃത്വത്തിലുള്ള
അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.പൂച്ചാക്കൽ
എസ്.ഐ.കെ.ജെ.ജേക്കബ്ബ്,
എസ്.ഐ.ഗോപാലകൃഷ്ണൻ,
എ.എസ്.ഐ.വിനോദ് ,സി.പി.ഒ.മാരായ
നിസാർ,അഖിൽ,ഷൈൻ, അരുൺ,
നിധിൻ,അജയ് ഘോഷ്,ശ്യാം,ബൈജു,പ്രവീഷ്, നിത്യ എന്നിവരും പ്രത്യേക
അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
എറണാകുളത്തെ വിവാദമായ ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് റുക്സാന.
സജീറും നിരവധി കേസ് കളിൽ
പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ
പ്രതികളെ റിമാൻ്റ് ചെയ്തു.ഒന്നാം പ്രതിയായ സജീറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.അന്വേഷണം
തുടരുമെന്ന് ഡി.വൈ.എസ്.പി.
അറിയിച്ചു.