ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി.. കിലോയ്ക്ക് 85,000 രൂപ!!!

ലോകത്തിലെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു എന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് കുങ്കുമപ്പൂവോ, ഹിമാലയത്തില്‍ വളരുന്ന അപൂര്‍വമായ കൂണുകളോ ഒക്കെയാകും. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു പച്ചക്കറിയുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയെന്ന് അറിയപ്പെടുന്ന ഹോപ്ഷൂട്ട്. ഇതിന്റെ വില പൊള്ളുന്ന വിലയെന്നല്ല, കൊല്ലുന്ന വിലയെന്ന് തന്നെ പറയേണ്ടി വരും. ഒരു കിലോ ഹോപ്ഷൂട്ടിന്റെ വില 85,000 രൂപയാണ്.

ഔഷധമൂല്യത്തിന്റെ പേരിലാണ് ഇവ പ്രശസ്തിയാര്‍ജിച്ചത്.ശാരീരികവും മാനസികവുമായ ചില ബുദ്ധിമുട്ടുകള്‍ക്കുള്ള ഔഷധമായി ഹോപ് ഷോട്ടുകളെ കണക്കാക്കാറുണ്ട്. ക്ഷയരോഗത്തിനെതിരായ ആന്റിബോഡികള്‍ ശരീരത്തില്‍ രൂപപ്പെടാന്‍ ഈ പച്ചക്കറി കഴിക്കുന്നത് ഉത്തമമാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കൂടാതെ ഉറക്കക്കുറവ്, ടെന്‍ഷന്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍, അമിതമായ ദേഷ്യം എന്നിവ പരിഹരിക്കാനും ഹോപ് ഷോട്ടുകള്‍ പ്രയോജനം ചെയ്യുമെന്നും കരുതപ്പെടുന്നു.

Related Articles

Back to top button