ബീറ്റ്റൂട്ട്.. അറിയാം ഈ ഗുണങ്ങള്‍…
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് എത്രത്തോളം വലുതാണ് എന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. അതിനാല്‍ തന്നെ ഇത് പ്രമേഹരോഗികൾക്ക് മികച്ചൊരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാന്‍ സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.
ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഒപ്പം ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും. അതിനാല്‍ ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.