പാന്റും കോട്ടും ബെൽറ്റും കെട്ടി പിണറായി വിജയൻ
അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ എത്തിയ വീഡിയോയും ഫോട്ടോയുമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പിണറായി വിജയന്റെ വ്യത്യസ്ഥമായ വേഷവിധാനമാണ് ഇതിന് കാരണം. പതിവ് വേഷത്തിന് പകരം പാന്റും ഷര്‍ട്ടും ബെല്റ്റുെമാക്കെ ധരിച്ചായിരുന്നു അദ്ദേഹം എത്തിയത്.കണ്ണൂരില്‍ നടന്ന കെ-റെയില്‍ പ്രതിഷേധ സമരത്തില്‍ പതിവ് തെറ്റിച്ച് മുണ്ട് ഉടുക്കാതെ പാന്റ് ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ സി.പി.എം നേതാക്കള്‍ പരിഹസിച്ചിരുന്നു. എം.വി.ജയരാജനും പി. ജയരാജനും റിജില്‍ മാക്കുറ്റിയെ പരിഹസിക്കുന്ന വീഡിയോക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ചിത്രം ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണന്. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നവര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.കേരളത്തില്‍ ഒമിക്രോണ്‍ വ്യാപനവും കോവിഡ് വ്യാപനവും രൂക്ഷമായ സ്ഥിതിക്ക് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി വിദേശ പരിപാടികള്‍ അടിയന്തിരമായി റദ്ദ് ചെയ്യാന്‍ തയ്യാറാകണമെന്ന് അവര്‍ മറ്റൊരു പോസ്റ്റില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം രൂക്ഷമാകുകയും രോഗികളുടെ എണ്ണം ഇന്നും അന്‍പതിനായിരം പിന്നിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം നാട്ടില്‍ എത്തി വിശ്രമിക്കുകയോ കര്മ്മനിരതനാകുകയോ ചെയ്യേണ്ട മുഖ്യമന്ത്രി ഇപ്പോള്‍ ഗള്‍ഫിലേക്ക് ഉല്ലാസയാത്ര പോയിരിക്കുകയാണെന്ന് ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.