എന്നെപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന് കല്യാണം കഴിക്കുമോ?
നടിയും അവതാരകയുമായ സുബി സുരേഷും സന്തോഷ് പണ്ഡിറ്റും ഒന്നിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സുബിയുടെ ചോദ്യവും അതിന് സന്തോഷ് പണ്ഡിറ്റ് നല്കിയ മറുപടിയുമാണ് വീഡിയോ ശ്രദ്ധേയമാകുന്നത്. എന്നപ്പോലൊരാളെ കിട്ടിയാല്‍ ചേട്ടന് കല്യാണം കഴിക്കുമോ, ഇതായിരുന്നു സന്തോഷിനോടുള്ള സുബിയുടെ ചോദ്യം. എന്റെ മനസില്‍ വളരെ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണുള്ളതെന്നായിരുന്നു സന്തോഷിന്റെ മറുപടി.‘പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോര്‍ത്തതാ, മച്ചാന് കാലേല് വാരി തറയിലടിച്ചു, എന്ന ക്യാപ്ഷനോടെ സുബി തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ കമന്റുമായി സന്തോഷ് പണ്ഡിറ്റും എത്തിയിട്ടുണ്ട്. ‘അത് പിന്നെ.. സുബി ജി എനിക്ക് സിസ്റ്റര്‍ മാതിരി.. അതാ അങ്ങനെ പറഞ്ഞെ, സന്തോഷ് കുറിച്ചു.