ഹാർദ്ദിക്കിനോട് ആരാധകരോഷം വേണ്ട..
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് നായകനായി ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. വിജയം ആഗ്രഹിച്ച് ഹാർദ്ദിക്കും സംഘവും വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിരിക്കുകയാണ്. എന്നാൽ മുംബൈ നായകന് എതിരാളികളേക്കാൾ വെല്ലുവിളി സ്വന്തം ആരാധകരാണ്.ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് ശർമ്മയുടെ ആരാധകർ ഹാർദ്ദിക്ക് പാണ്ഡ്യയെ കൂവി വിളിച്ചിരുന്നു. എതിർ ടീമിന്റെ സ്റ്റേഡിയത്തിലാണ് മുംബൈ ആരാധകർ പ്രകോപനം ഉണ്ടാക്കിയത്. ഇപ്പോൾ മുംബൈയുടെ സ്വന്തം സ്റ്റേഡിയത്തിൽ ഹാർദ്ദിക്കിനെ സമാധാനമായി കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആരാധകപ്രകോപനം ഉണ്ടായാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി കഴിഞ്ഞു.